Skip to main content

Posts

Showing posts with the label ലേഖനങ്ങൾ

മണക്കാട്മുക്കിനെ ഭീതിയിലാക്കിയ സന്ധ്യ!

സംഭവം എൺപത് കാലഘട്ടം. ആറ്റുകാൽ പോകുന്ന വഴിക്ക് മണക്കാട്മുക്കിൽ ഒരു പാർക്ക് ഉണ്ട്. അതിൻ്റെ എതിർ വശത്തായി വലിയ ഒരു വൈക്കോൽ ഡിപ്പോ ഉണ്ടായിരുന്നു. അടുത്തായി ഒരു ചാരായ ഷാപ്പും കടകളും എല്ലാം ഉണ്ട്. മിക്കവാറും എല്ലാ ദിവസവും ഒരു വലിയ ലോഡ് വൈക്കോലുമായി ലോറി അവിടെ വരും. വൈക്കോൽ ഡിപ്പോയുടെ അരികിലായി ലോറി നിർത്തിയ ശേഷം, തൊഴിലാളികൾ ലോഡ് ഇറക്കും. അതിന് ശേഷം കയറെല്ലാം ശരിക്ക് കെട്ടി ശരിപ്പെടുത്തി ലോറി തിരികെ പോകും. ഏതാണ്ട് എല്ലാ ദിവസവും സന്ധ്യാ സമയം ആകുമ്പോഴാണ്, തൊഴിലാളികൾ ലോഡ് ഇറക്കുന്നത്. തൊട്ടടുത്തെ ചാരായ ഷാപ്പിൽ വരുന്നവരും, അടുത്തുള്ള ചായക്കടയിൽ വരുന്നവരും അടുത്തുള്ള ചന്തയിൽ പിരിവിനും പലിശക്കും സാധനങ്ങളുടെ തുക വാങ്ങാൻ വരുന്നവരും എല്ലാം കൂടി സാമാന്യം തിരക്കുണ്ടാകും. എങ്കിലും ഇന്നു ഉള്ളതിനെക്കാളും ശാന്തത അന്നുണ്ടായിരുന്നു... അന്നും പതിവു പോലെ വൈക്കോൽ ലോറിയെത്തി, സന്ധ്യ സമയം. തൊഴിലാളികൾ ലോഡ് ഇറക്കി. എല്ലാം കഴിഞ്ഞ് ലോറിയിലെ കയർ എല്ലാം കെട്ടി ഉറപ്പിച്ചു. വൈക്കോൽ കെട്ട്, കെട്ടി വരുന്ന വലിയ കയർ മുറിക്കാൻ ഒരു വെട്ടു കത്തി ലോറിയിൽ ഉണ്ട്. അത് ആവശ്യം കഴിഞ്ഞ ശേഷം താഴെ നിന്നും ലോറിയുടെ മുകളിലുള്ള വൈക്കോലിലേക്...

വാദഗതികളുടെ നിർവചനങ്ങൾ: ആശയങ്ങളും കാഴ്ചപ്പാടുകളും.

പഠനം യുക്തിവാദി യുക്തിക്ക് വേണ്ടി വാദിക്കുന്നവരെ യുക്തിവാദികൾ എന്ന് പറയാം. യുക്തിചിന്ത, യുക്തിപരമായ ബോധം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ട് പ്രവൃത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിരീശ്വരവാദി ഈശ്വരൻ ഇല്ല അതായത്, ദൈവം ഇല്ല അന്നാണ് ഇവർ കരുതുന്നത്. ആയതിനാൽ ദൈവ വിശ്വാസം തെറ്റാണ് എന്ന് ഇവർ വാദിക്കുന്നു. തീവ്രവാദി തീവ്രതക്ക് വേണ്ടി വാദിക്കുന്നവരാണ് തീവ്രവാദികൾ, ഇവർ ഉദ്ധേശിക്കുന്ന ഏത് കാര്യങ്ങളിലും തീവ്രത, രൂക്ഷത ഉണ്ടാകണം എന്നാണ് തീവ്രവാദികൾ ആവശ്യപ്പെടുന്നത്. ഭൗതികവാദി ഭൗതികമായ കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ് ഭൗതികവാദികൾ. ഭൗതികമായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ശരിയായിട്ടുള്ളത് എന്നാണ് ഭൗതികവാദികൾ വിശ്വസിക്കുന്നത്. ഭീകരവാദി ഭീകരതക്ക് വേണ്ടി വാദിക്കുന്നവർ ഭീകരവാദികൾ. ചില ലക്ഷ്യങ്ങളിലേക്കുള്ള വഴികളാണ് ഭീകരത എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഭീകരത ചെയ്യുന്നവർ, ഭീകരത പ്രവൃത്തിക്കുന്നവർ ഇവരെയെല്ലാം ഭീകരൻമാർ എന്ന് വിളിക്കാം. പരിസ്ഥിതിവാദി പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരെ പരിസ്ഥിതിവാദികൾ എന്ന് വിളിക്കാം. പാരിസ്ഥിതിക പ്രവൃത്തനം ചെയ്യുന്നവരെ പരിസ്ഥിതി പ്രവൃത്തകർ എന്നും വിളിക്കാം. ആത്മീയവാദി ആത്മീയത...

വാഗ്ദാനങ്ങളും കരാറുകളും: ധാർമ്മികത, നിയമം, ജീവിതം

ലേഖനം ധാർമ്മികതയുടെ അടിസ്ഥാനത്തിൽ വാഗ്ദാനങ്ങൾ നിലനിൽക്കുമെങ്കിലും അതിന് നിയമപരമായ പരിരക്ഷകൾ ഒന്നുമില്ല. വാഗ്ദാനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. താൻ നൽകിയ വാഗ്ദാനങ്ങൾ ശരിയല്ലെന്നും അതിന് പ്രത്യാഘാതങ്ങൾ ഉണ്ടെന്നും മനസ്സിലാക്കിയാൽ എപ്പോൾ വേണമെങ്കിലും വാഗ്ദാനങ്ങളിൽ നിന്നും പിൻമാറാൻ വ്യക്തികൾക്ക് കഴിയും. ഒരാളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ പരിധിയിൽ ഇതും വരും. കരാർ ആണെങ്കിൽ  നിർബന്ധമായും എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും. എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷം വ്യക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാണ് കരാർ. ഒരു കരാർ എന്നു പറയുമ്പോൾ, പക്വവും വ്യക്തവും കൃത്യവുമായ നിയമങ്ങളും ധാരണകളും ഉള്ളതായിരിക്കും. വാഗ്ദാനങ്ങൾ ചിലപ്പോൾ പ്രലോഭനങ്ങൾ ആയിരിക്കാം. പക്ഷെ ഒരിക്കലും ഒരു കാരാർ അങ്ങനെ അല്ല. വാഗ്ദാനങ്ങളെ പിന്നീട് കരാറിലേക്ക് കൊണ്ടു വരാൻ കഴിയും.  വ്യാജമായ വാഗ്ദാനങ്ങൾ എന്ന നിർവചനം അടിസ്ഥാനപരമായി തെറ്റാണ്. വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചു എന്ന് പറഞ്ഞ് ഒരാൾക്ക് എതിരേ ആരോപണം ഉന്നയിക്കുന്നത് വ്യക്തിയെ ബോധപൂർവ്വം അപമാനിക്കുന്നതിന് തുല്യമാണ്. വാഗ്ദാനങ്ങൾക്ക് കൃത്യമായ തെളിവുക...

പുതിയ കാലത്തെ നായാട്ടും അതിന്റെ ലക്ഷ്യങ്ങളും.

  ലേഖനം പുതിയ കാലത്തെ നായാട്ടും അതിന്റെ ലക്ഷ്യങ്ങളും. കാടുകളും മലകളും കൈയ്യേറുകയും അവിടം കൃഷിസ്ഥലങ്ങളും, ആരാധനാലയങ്ങളും ഉല്ലാസ കേന്ദ്രങ്ങളും വിനോദ സഞ്ചാരത്തിനു വേണ്ടിയുള്ള സ്ഥലങ്ങളും വീടുകളും പാർപ്പിട സമുച്ചയങ്ങളും ആയി പരിവർത്തനപ്പെടുത്തുന്നത് ആധുനിക കാലത്തെ പുത്തൻ നായാട്ടിൻ്റെ ഭാഗമായി വിലയിരുത്താം. ഇവിടെ മൃഗങ്ങൾ മാത്രമല്ല കാടും വേട്ടയാടലിൻ്റെ ലക്ഷ്യം ആകുന്നു. ഒരേ സമയം കാടുകളും മരങ്ങളും മൃഗങ്ങളും പ്രകൃതിയും ഇരകളായി മാറുന്നു. കാടിന് പുറത്ത് നാട്ടിലും ഇതു പോലുള്ള നായാട്ടുകൾ വ്യത്യസ്തങ്ങളായ തലങ്ങളിൽ, വിജയകരമായി പരീക്ഷിക്കുന്നതും നമുക്ക് കാണാം. എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ

ഒരു പൂവ് നൽകൂ...

ലേഖനം 'നിങ്ങൾ പ്രതീക്ഷകൾ എല്ലാം നഷ്ടമായി ആകെ നിരാശനാണോ, ഈ നമ്പറിൽ ഒന്നു വിളിക്കൂ. ഒരു അഞ്ച് മിനിറ്റ് സംസാരിക്കൂ.' ഇങ്ങനെയുള്ള, സർക്കാരിന്റെ ഒരു പരസ്യം അടുത്ത കാലത്ത് ഒന്നും ഞാൻ ഒരു മാധ്യമങ്ങളിലും കണ്ടിട്ടില്ല. പബ്ലിക് റിലേഷൻ്റെ ഭാഗമായി, പല തരത്തിലുള്ള, അനാവശ്യ കാര്യങ്ങൾക്കും പരസ്യങ്ങൾ നൽകി, വൻ തുകകൾ പാഴാക്കി കളയുമ്പോഴും, സമൂഹത്തിന് പ്രയോജനമുള്ള പരസ്യങ്ങൾ വളരെ അപൂർവ്വമായിട്ടാണ് നമ്മുടെ മാധ്യമങ്ങളിൽ കാണാറുള്ളത്. ഒരു സർക്കാർ, ആ ദേശത്തെ ജനങ്ങളുടെ അച്ഛനും അമ്മയും, കാരണവരും ആയിരിക്കണം. ഏതൊരു സാധാരണക്കാരൻ്റെയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അന്വേഷിച്ചു അറിയുകയും അതിന് പരിഹാരം ഉണ്ടാക്കുകയും സ്വൈര്യ ജീവിതവും സമാധാനവും തുല്യനീതിയും ഉറപ്പു വരുത്തുകയും ചെയ്യുക, എന്നത്  സർക്കാരിൻ്റെ കടമയും ഉത്തരവാദിത്വവും  ആണ്.  വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സംഘടനകൾക്കും  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, വളരെ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് കൊണ്ടു വരാൻ സർക്കാരിന് കഴിയും. എല്ലാ 'മെഷിനറി' കളുടേയും നിയന്ത്രണങ്ങളും അധികാരങ്ങളും നിക്ഷിപ്‌തമായിട്ടുള്ളത് സർക്കാരിൻ്റെ കൈകളിൽ ആണ്. പലപ്പോഴും ആരോടെങ്കിലു...

ലീലകൾ..

രാഗലീല -   പ്രണയവും കാമവും ഒത്തു ചേർന്ന, ശൃംഖാര ഭാവത്തോടെ ഉള്ള നടനം. ഇവിടെ പ്രണയത്തിനാണ് പ്രാധാന്യം കൂടുതൽ. രാസലീല -   കാമവും പ്രണയവും ഒരുമിച്ചു ചേരുന്ന ആനന്ദ നടനം. കാമത്തിന് അല്ലെങ്കിൽ, ശാരീരികമായ അടുപ്പത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്. കൃഷ്ണലീല -   ഏതാണ്ട് രാഗലീലക്ക് തുല്യമായ പദമാണ് കൃഷ്ണലീല. മഹാഭാരതത്തിൽ, ഉടനീളം കാണാൻ കഴിയുന്നത് കൃഷ്ണൻ്റെ ലീലകൾ! ഭഗവാൻ കൃഷ്ണനിൽ നിന്നും തുടങ്ങി കൃഷ്ണനിൽ അവസാനിക്കുന്ന ഒരു 'Drama!' ലീല -   ലീലകൾ എന്നു പറയുമ്പോൾ, നാടകം, പ്രവൃത്തി,കളി, മായ, കഥ നൃത്തം, ലൈംഗികത എന്നെല്ലാം അർത്ഥം ഉണ്ട്. എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

പുതിയ ലോകം, പുതിയ സ്വപ്നങ്ങൾ..

ലേഖനം   ഇപ്പോഴുള്ള കാര്യങ്ങൾ ഒന്നും ഒട്ടും തന്നെ, മോശം അല്ല. പക്ഷേ, നമ്മൾ കൂടുതൽ നല്ലതിലേക്കും, നൻമകളിലേക്കും നല്ല നാളെകളിലേക്കും പോകേണ്ടതുണ്ട്. ഭാവിയിൽ, ലോകത്തിനു മുഴുവൻ പ്രയോജനം ചെയ്യുന്ന പുതിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കൂടി ഉണ്ടാകണം. അതിനു ചുറ്റുപാടുകൾ മാറേണ്ടത് ഉണ്ട്. രാത്രി മയങ്ങാൻ, ഒരു വീടിൻ്റെ തണൽ ഇല്ലാതെ കുഞ്ഞു, കുട്ടികളുമായി വഴിയോരത്ത് അന്തിയുറങ്ങുമ്പോൾ, അവരെ ഓർത്ത് നമ്മൾ ആകുലതപ്പെടണം. മദ്യപിച്ച് ബോധമില്ലാത്ത, ഒരു ലോറി അവിടേക്ക് പാഞ്ഞു വന്നപ്പോൾ, അതിനെ തടയാൻ കഴിയാതിരുന്ന നമ്മുടെ സംവിധാനത്തെ കുറിച്ച് ഓർത്ത് നമ്മൾ സ്വയം നീറണം.. മാലിന്യം നിറഞ്ഞ തോടും, റയിൽവേ ട്രാക്കുകളും വൃത്തിയാക്കാൻ ചുമതലപ്പെട്ട തൊഴിലാളികൾ, മാലിന്യത്തിൽ മുങ്ങിയും, ഓടി വന്ന ട്രെയിൻ ഇടിച്ചു കയറിയും മരിച്ചപ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെ, അരക്ഷിതമായ ചുറ്റുപാടുകളിൽ തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട, തൊഴിലാളികളെ ഓർത്ത് നമുക്ക് കുറ്റബോധവും ധാർമ്മിക രോഷവും ഉണ്ടാകണം.   മാറേണ്ടത് ഇത്തരം മുന്നാം ലോക സാഹചര്യങ്ങളാണ്. ഏറ്റവും സാധാരണക്കാരനായ വ്യക്തി നടത്തുന്ന അഴിമതി പോലും രാജ്യത്തിന്റെ വികസനത്തെ തട...

ചരിത്രത്തിൻ്റെ വഴിത്താരകളിൽ, ഒരു കമ്യൂണിസ്റ്റുകാരൻ..

ലേഖനം ആറ്റിങ്ങൽ വാസു ആറ്റിങ്ങലിൽ വാസു എന്നൊരാൾ ഉണ്ടായിരുന്നു. ആറ്റിങ്ങലിൻ്റെ പ്രിയപ്പെട്ട കമ്യൂണിസ്റ്റ് വാസു. ആറ്റിങ്ങൽ നഗരസഭാ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായ വേളാർകുടി സ്വദേശി വാസു. വെട്ടൻ ശ്രീധരൻ, ജനാർദ്ധനൻ ആശാരി, ആർ.പ്രകാശം എന്നീ മൂവർ സംഘത്തിൻ്റെ കൂടെ വേളാർകുടി പ്രദേശത്തുള്ള ഗണപതിക്കും വേലുവിനും ഒപ്പം നിന്ന് പ്രവർത്തിച്ച ആറ്റിങ്ങൽ വാസു, ആറ്റിങ്ങൽകാരുടെ കമ്യൂണിസ്റ്റ് വാസു ആയി മാറി.  ഇവർ മൂവരുടെയും പ്രവൃർത്തന ഫലമായി, വേളാർ സമുദായത്തിൽ ഉള്ളവർ കൂടുതൽ താമസിക്കുന്ന വേളാർകുടി, ഒരു കമ്യൂണിസ്റ്റ് ഗ്രാമമായി രൂപാന്തരപ്പെട്ടു. ഗ്രാമ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകളിൽ, നേതാക്കളെ എത്തിക്കുന്ന ചുമതല വാസുവിനാണ് ഉണ്ടായിരുന്നത്. വേളാർ സമുദായത്തിനുള്ളിലും, ആറ്റിങ്ങൽ ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയതിൽ വാസുവും സംഘവും വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്ന യുവ നേതാവ്, ഒരു പ്രായം കഴിഞ്ഞ്, ജീവിതം വഴിമുട്ടിയപ്പോൾ ഭൂപടങ്ങളുടെ കച്ചവടവുമായി മുന്നോട്ടു പോയി. പല സ്ഥലങ്ങളിൽ പോയി ഭൂപടങ്ങൾ വിറ്റ് തൻ്റെ കുടും...