പഠനം
യുക്തിവാദി
യുക്തിക്ക് വേണ്ടി വാദിക്കുന്നവരെ യുക്തിവാദികൾ എന്ന് പറയാം. യുക്തിചിന്ത, യുക്തിപരമായ ബോധം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ട് പ്രവൃത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
നിരീശ്വരവാദി
ഈശ്വരൻ ഇല്ല അതായത്, ദൈവം ഇല്ല അന്നാണ് ഇവർ കരുതുന്നത്. ആയതിനാൽ ദൈവ വിശ്വാസം തെറ്റാണ് എന്ന് ഇവർ വാദിക്കുന്നു.
തീവ്രവാദി
തീവ്രതക്ക് വേണ്ടി വാദിക്കുന്നവരാണ് തീവ്രവാദികൾ, ഇവർ ഉദ്ധേശിക്കുന്ന ഏത് കാര്യങ്ങളിലും തീവ്രത, രൂക്ഷത ഉണ്ടാകണം എന്നാണ് തീവ്രവാദികൾ ആവശ്യപ്പെടുന്നത്.
ഭൗതികവാദി
ഭൗതികമായ കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ് ഭൗതികവാദികൾ. ഭൗതികമായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ശരിയായിട്ടുള്ളത് എന്നാണ് ഭൗതികവാദികൾ വിശ്വസിക്കുന്നത്.
ഭീകരവാദി
ഭീകരതക്ക് വേണ്ടി വാദിക്കുന്നവർ ഭീകരവാദികൾ. ചില ലക്ഷ്യങ്ങളിലേക്കുള്ള വഴികളാണ് ഭീകരത എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഭീകരത ചെയ്യുന്നവർ, ഭീകരത പ്രവൃത്തിക്കുന്നവർ ഇവരെയെല്ലാം ഭീകരൻമാർ എന്ന് വിളിക്കാം.
പരിസ്ഥിതിവാദി
പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരെ പരിസ്ഥിതിവാദികൾ എന്ന് വിളിക്കാം. പാരിസ്ഥിതിക പ്രവൃത്തനം ചെയ്യുന്നവരെ പരിസ്ഥിതി പ്രവൃത്തകർ എന്നും വിളിക്കാം.
ആത്മീയവാദി
ആത്മീയതക്ക് വേണ്ടി വാദിക്കുന്നവരെ ആത്മീയവാദികൾ എന്ന് പറയാം. ഇവർ ആത്മീയ കാര്യങ്ങളിൽ വ്യാപരിക്കുന്നവർ ആയിരിക്കാനുള്ള സാധ്യത ഉണ്ട്.
അവസരവാദി
അവസരങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ എന്ന് പ്രയോഗം അനുസരിച്ച് പറയാമെങ്കിലും അങ്ങനെ അല്ല. ഈ വാക്കിന് ശരിയായ ഒരു അർത്ഥം ഇവിടെ വരുന്നില്ല. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി, അവസരങ്ങൾക്ക് അനുസരിച്ച് പ്രവൃത്തിക്കുന്ന മൂല്യങ്ങളോ ധാർമ്മികതയോ നിലപാടുകളോ ഇല്ലാത്ത വ്യക്തി എന്നാണ് ഈ വാക്കിന്റെ അർത്ഥം.
ദേശീയവാദി
ദേശീയതക്കു വേണ്ടി വാദിക്കുന്നവർ, രാജ്യ താൽപ്പര്യങ്ങൾക്കും രാജ്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു.
പുരോഗമനവാദി
പുതിയ മാറ്റങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ, പുതിയ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും പുരോഗതിയിലേക്ക് നയിക്കും എന്ന് ഇവർ അഭിപ്രായപ്പെടുന്നു. മാറ്റത്തിലൂടെ നവീകരണം നവീകരണത്തിലൂടെ പുരോഗതി ഇതാണ് ആശയം.
ആദർശവാദി
ആദർശവാദി ആദർശങ്ങൾക്കു വേണ്ടി നിലനിൽക്കുന്നു. മൂല്യങ്ങൾക്കും ധാർമ്മികതക്കും പ്രാധാന്യം നൽകുന്നു. അഴിമതി, കപടത, കള്ളത്തരം ഇതു പോലുള്ള കാര്യങ്ങളെ ശക്തമായി എതിർക്കുന്നു.
സന്ദേശവാദി
ഒരു പ്രത്യേക സന്ദേശം, ആശയം എന്നിങ്ങനെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ. ഒരു സന്ദേശത്തിലൂടെയോ ആശയങ്ങളിലൂടെയോ സമൂഹത്തിന് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഇവർ കരുതുന്നു. സന്ദേശവാദികൾ ഒരു സന്ദേശത്തിന്റെ പ്രചാരകർ ആയിരിക്കും.
മതവാദി
ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങൾക്കും നിഷ്ഠകൾക്കും വേണ്ടി വാദിക്കുന്നവർ മതവാദികൾ ആയിരിക്കും. മതത്തിന്റെ വിശ്വാസം അതിനുള്ളിലെ സമ്പ്രദായം, നിയമങ്ങൾ എന്നിവ പ്രചരിപ്പിക്കുക, മതത്തിന് വേണ്ടി നില കൊള്ളുക തുടങ്ങിയ കാര്യങ്ങളാണ് മതവാദികളുടെ ദൗത്യം.
വർഗീയവാദി
ഒരു പ്രത്യേക വർഗത്തിനോ വംശത്തിനോ വേണ്ടി വാദിക്കുന്നതാണ് വർഗീയ വാദം, മതം, ജാതി, കുലം, വംശം, മത ബോധമുള്ള രാഷ്ട്രീയം, ഭാഷ, സമൂഹം ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി ഇവർ വാദിക്കുന്നു. ഇവരുടെ വർഗം മാത്രമാണ് ശ്രേഷ്ഠം എന്ന് ഇവർ വിശ്വസിക്കുന്നു, വർഗത്തിനു വേണ്ടി മാത്രം വർഗീയവാദികൾ വാദിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു.
മിതവാദി
എല്ലാം കാര്യങ്ങൾക്കും മിതത്വം, അല്ലെങ്കിൽ സമപാതകൾ ഉണ്ടാവണം എന്നതാണ് ഇവരുടെ ആവശ്യം. തീവ്രവാദത്തിൻ്റെ നേരെ വിപരീതമായി ഇതിനെ കാണാം. ആവശ്യമുള്ളത് മാത്രം, ലാളിത്യം ഇതാണ് മിതവാദത്തിൻ്റെ ശൈലി. കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കും.
ദാർശനികവാദി
ദാർശനികൻ എന്നും പറയാം. ദർശനങ്ങളെ കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നു. അസ്തിത്വം, നിലനിൽപ്പ്, വൈകാരികത, ജനന മരണങ്ങളുടെയും ദൈവങ്ങളുടെയും അർത്ഥം, ജീവിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ, ചിന്തകൾ, തത്വചിന്തകൾ ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങൾ ദാർശനിക വാദവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.
എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment