ധാർമ്മികതയുടെ അടിസ്ഥാനത്തിൽ വാഗ്ദാനങ്ങൾ നിലനിൽക്കുമെങ്കിലും അതിന് നിയമപരമായ പരിരക്ഷകൾ ഒന്നുമില്ല. വാഗ്ദാനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. താൻ നൽകിയ വാഗ്ദാനങ്ങൾ ശരിയല്ലെന്നും അതിന് പ്രത്യാഘാതങ്ങൾ ഉണ്ടെന്നും മനസ്സിലാക്കിയാൽ എപ്പോൾ വേണമെങ്കിലും വാഗ്ദാനങ്ങളിൽ നിന്നും പിൻമാറാൻ വ്യക്തികൾക്ക് കഴിയും. ഒരാളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ പരിധിയിൽ ഇതും വരും.
കരാർ ആണെങ്കിൽ നിർബന്ധമായും എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും. എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷം വ്യക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാണ് കരാർ. ഒരു കരാർ എന്നു പറയുമ്പോൾ, പക്വവും വ്യക്തവും കൃത്യവുമായ നിയമങ്ങളും ധാരണകളും ഉള്ളതായിരിക്കും. വാഗ്ദാനങ്ങൾ ചിലപ്പോൾ പ്രലോഭനങ്ങൾ ആയിരിക്കാം. പക്ഷെ ഒരിക്കലും ഒരു കാരാർ അങ്ങനെ അല്ല. വാഗ്ദാനങ്ങളെ പിന്നീട് കരാറിലേക്ക് കൊണ്ടു വരാൻ കഴിയും.
വ്യാജമായ വാഗ്ദാനങ്ങൾ എന്ന നിർവചനം അടിസ്ഥാനപരമായി തെറ്റാണ്. വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചു എന്ന് പറഞ്ഞ് ഒരാൾക്ക് എതിരേ ആരോപണം ഉന്നയിക്കുന്നത് വ്യക്തിയെ ബോധപൂർവ്വം അപമാനിക്കുന്നതിന് തുല്യമാണ്. വാഗ്ദാനങ്ങൾക്ക് കൃത്യമായ തെളിവുകളും ഉണ്ടായിരിക്കില്ല. ഒരു പക്ഷേ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വാഗ്ദാനങ്ങൾ നൽകാൻ വ്യക്തികൾ നിർബന്ധിതനാവുന്നതും ആയിരിക്കാം.
എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment