ചിലപ്പോഴെല്ലാം ഏകാന്തത തീവ്രമാകാറുണ്ട് എല്ലായ്പ്പോഴും ഏകാന്തതക്ക് പ്രസക്തിയില്ല. ഒരു കാട് അല്ലെങ്കിൽ പിന്നെ മറ്റൊലികൾ വന്യത തീർക്കുന്ന ഒരിടം ദുരൂഹതയുടെ അടരുകൾ ഒളിച്ച മേട് ജലം മാത്രം ധ്യാനിച്ചൊഴുകുന്ന സ്വച്ഛ സുന്ദരമായ വിജന തീരം ദിശയറിയാതെ കറ്റ് വീശുന്ന അനന്ത നിമഗ്നമായ താഴ്‌വര ചരിത്രങ്ങൾ ഉറങ്ങി എഴുന്നേൽക്കാത്ത നിശബ്ദ ഇടനാഴികൾ ഇവിടെയെല്ലാമാണ് ഏകാന്തതകൾ സഫലമാകാറുള്ളത് - അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)
ദിവസവും കാണുന്ന സാങ്കേതിക ഉപകരണമായ cctv ലെൻസുകൾക്ക് പിന്നിൽ സാംസ്കാരികമായ ഒരു ഭൂതകാലം ഒളിച്ചിരിപ്പുണ്ട്. മറ്റുള്ളവരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുമുള്ള സ്വഭാവികമായ ത്വര ഇവിടുത്തെ cctv സാന്ദ്രതയിലും പ്രതിഫലിക്കുന്നുണ്ട്. തീർച്ചയായിട്ടും cctv അത്യാവശ്യം വേണ്ടത് തന്നെയാണ്. ആരോപണങ്ങൾ ഉണ്ടായാൽ ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ വാഗ്വാദങ്ങൾക്കപ്പുറം നേർസാക്ഷികളാണ് വേണ്ടത്. cctv അതിനു പ്രാപ്തമാണ്. എങ്കിലും ചില കാര്യങ്ങൾ പൊങ്ങി കിടക്കുന്നുണ്ട്. മറ്റുള്ളവരുടെ വിഷയങ്ങളിൽ, സ്വകാര്യതകളിൽ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ചോദന ഇവിടുത്തെ സമൂഹത്തിൽ ജനിതകപരമായി ഉള്ളതാണ്. അത്തരം ജൈവചോദനയുടെ സ്വാഭാവികമായ പരിണാമമായി അസാധാരണമായ cctv സാന്ദ്രതയെ സാംസ്കാരിക തലത്തിൽ വിലയിരുത്താം. ഉദാഹരണമായി, വഴിയിലെ ഒരു വലിയ കുഴി കാലാകാലങ്ങളായി കുഴിയായി നിലനിർത്തി, വഴി ശരിപ്പെടുത്താതെ ഉപേക്ഷിക്കപ്പെടുമ്പോൾ, വേണമെങ്കിൽ അവിടെ ഒരു cctv സ്ഥാപിക്കുകയും ഒരാൾ കുഴിയിൽ വീണ് അപകടത്തിലാകുകയും ചെയ്യുന്നതിൻ്റെ ചലച്ചിത്രം കണ്ട് വിലയിരുത്തുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മനശ്ശാസ്ത്രം, സ്വകാര്യത ഒട്ടും അന...