രാഗലീല- പ്രണയവും കാമവും ഒത്തു ചേർന്ന, ശൃംഖാര ഭാവത്തോടെ ഉള്ള നടനം. ഇവിടെ പ്രണയത്തിനാണ് പ്രാധാന്യം കൂടുതൽ.
രാസലീല- കാമവും പ്രണയവും ഒരുമിച്ചു ചേരുന്ന ആനന്ദ നടനം. കാമത്തിന് അല്ലെങ്കിൽ, ശാരീരികമായ അടുപ്പത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്.
കൃഷ്ണലീല- ഏതാണ്ട് രാഗലീലക്ക് തുല്യമായ പദമാണ് കൃഷ്ണലീല. മഹാഭാരതത്തിൽ, ഉടനീളം കാണാൻ കഴിയുന്നത് കൃഷ്ണൻ്റെ ലീലകൾ! ഭഗവാൻ കൃഷ്ണനിൽ നിന്നും തുടങ്ങി കൃഷ്ണനിൽ അവസാനിക്കുന്ന ഒരു 'Drama!'
ലീല- ലീലകൾ എന്നു പറയുമ്പോൾ, നാടകം, പ്രവൃത്തി,കളി, മായ, കഥ നൃത്തം, ലൈംഗികത എന്നെല്ലാം അർത്ഥം ഉണ്ട്.
എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment