Skip to main content

Posts

Showing posts from May, 2026

ശൽപ്പിത മഴയിലെ വീഥികൾ

  മണ്ണിൽ ഉറച്ച് നിൽക്കുമ്പോഴും പാദങ്ങൾ ഭൂമിയിൽ മൃദുവായി മാത്രമേ സ്പർശിക്കുന്നുള്ളൂ. ചിത്രദത്തൻ്റെ മറുപടി അരക്ഷിതമായ കാട്ടിലെ വ്യാളിയുടെ നാവ് പോലെ പുറത്തേക്ക് ഉതിർന്നു... നിൻ്റെ വിജയം ആപേക്ഷികവും താൽകാലികവും ഗാന്ധക നക്ഷത്ര സമൂഹത്തിലെ അര നാഴിക പകലിൻ്റെ ദൈർഘ്യവും മാത്രം ഉള്ളതാണ്... ഹീനത്രയാ...! നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണ്... ചിത്രദത്തൻ ഇതു പറയുമ്പോൾ,  അവിടെ, വിജനതയിൽ നിന്നും ഒരു കുട മണിക്കിലുക്കത്തിൻ്റെ നാദ സീൽക്കാരം... പിന്നെ അത് ഒരു  മുഴക്കമായി മാറി... ഹീനത്രയാ... നീയും നിൻ്റെ അനുചരരും ചെയ്തു കൂട്ടിയ ദുഷ്ട പാപങ്ങളുടെ അലയൊലികൾ പ്രപഞ്ചത്തിൻ്റെ വടക്കു ഭാഗത്തെ ശമിത്രകം തീരം വരെ എത്തിയിട്ടുണ്ട്. കഠിന രാശിയുഠട നാലാം ദുഷ്ടൈക ഭാവത്തിൽ ഈ ലോകത്തെ നീ ആവഹിച്ചു തള്ളിയിരിക്കുന്നൂ... ഇനിയുണ്ടാകുന്ന മാറ്റങ്ങളൊന്നും ആർക്കും തടയാനാകില്ല... പഴുത്ത തീനാളങ്ങൾ പോലെ കടലുകൾ ഉരുകി തിളക്കുകയും പരക്കുകയും ചെയ്യും..  ശൽപ്പിത മഴ പെയ്തു പാറകൾ ഉരുകി വീഴും.. ശവങ്ങൾ തിങ്ങിയ വിജന വീഥിയിലൂടെ വ്യഥകളും വേദനകളും സഹിക്കാൻ കഴിയാതെ ജനത ഓടി നടക്കും... പെരുമഴയിൽ ശവങ്ങൾ ഓളം തുള്ളും.. ദുരിത കാലം പ...

ഭേരി...

കവിത പൊരുതി നേടുക  ധീരരെ വിണ്ണിലുയർന്നു പൊങ്ങുക  കൂട്ടരെ പിന്നിലായ് ഒളിച്ചു നിൽക്കും കപട വഴികളെ  കരുതുവിൻ ധീരരായ് മുന്നിലൂടെ പൊരുതി വേണം  നേടുവാൻ പോയ കാലം  ഓർമ്മ വേണം  ഓർത്തു തന്നെ  നീങ്ങണം ഓർമ്മതൻ ചുടലയിൽ നിന്നു ഭേരി മുഴങ്ങണം അശ്രു വീണ നനഞ്ഞ മണ്ണിൽ പാദം പുൽകിയുറക്കണം അവിടെ നിന്നും രാകണം മൂർച്ചയുള്ളൊരു  നാളെയെ... എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)