Skip to main content

Posts

Showing posts with the label കഥകൾ

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

കാട് തേടി പോകുമ്പോൾ...

കാട് തേടി പോകുമ്പോൾ... കഥ ജീവിതം പോലെ തന്നെ വഴിത്താരകളും, ദുർഘടമായ പാതകളിലൂടെ കയറ്റങ്ങളുടേയും പിരിവുകളുടേയും പരമ്പരകൾ താണ്ടി പോകേണ്ടി വരും. നാട്ടിലെ  ജീവിതം എന്ന ആഢംബരം പ്രഹേളിക ആയപ്പോഴാണ് കാടു കയറാൻ തീരുമാനിച്ചത്..   ക്രൂരതകളുടേയും അസമത്വങ്ങളുടേയും നാട്ടിൽ ഇനിയൊരു തുടർച്ച വേണ്ട എന്നു തീരുമാനിച്ചു. വലിയ തട്ടിപ്പുകാരും കപട മുഖങ്ങളും വിരാജിക്കുന്ന ഇവിടെ നിന്നും ഒരു ഒളിച്ചോട്ടം, അതു കാട്ടിലേക്കായിരുന്നു..  നിസ്സഹായനായ ഒരു സാധാരണ മനുഷ്യൻ പ്രതികരണത്തിനു പോലും കഴിയാതെ, കശക്കി ഏറിയപ്പെടും എന്നുള്ള തിരിച്ചറിവ് ഭയപ്പെടുത്തുന്ന അസ്വസ്ഥതകളുടെ, അരക്ഷിതമായ പകലുകളേയും  രാത്രികളേയും സൃഷ്ടിച്ചെടുത്തു. ആദിമ കാലത്തെ കാടിൻ്റെ വസന്തം നുകരണമെന്നു തോന്നി. മരങ്ങളുടെ മടിത്തട്ടിൽ അവരുടെ തണൽ പറ്റി ജീവിതം അവിടെ അവസാനിക്കുന്നു എങ്കിൽ  അവസാനിക്കട്ടെ! ഒരു ആന എതിരേ വരുന്നുണ്ട്. ചങ്ങലകളില്ലാത്ത, ഗജവീരന്മാരെ പോലെ എല്ലാവരും സ്വതന്ത്രരും നിർഭയരും ആയിരിക്കേണ്ടതുണ്ട്.   എവിടേക്കുള്ളതാണ് ഈ യാത്ര! അരക്ഷിതമായ ചുറ്റുപാടുകളിൽ നിന്നും കാടു തേടി വന്നതാണ്..  സ്വജന പക്ഷപാതികളുടേയും അഴിമത...

വെളുമ്പനും കറുമ്പനും

കഥ മുകളിലത്തെ മിനുസമുള്ള പ്രതലത്തിൽ ശരിക്കും പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ബസിന് ചെറിയ തോതിൽ കുലുക്കവും ഉണ്ടായിരുന്നു. പിടിവിട്ടു പോയ വെളുമ്പൻ പല്ലി നേരേ പോയി വീഴുന്നത് ലതികയുടെ കഴുത്തിനു പുറകിലാണ്. ഒരു പിടുത്തം! പിന്നെ ഇക്കിളിയിട്ടു കൊണ്ട് ഓടി മറഞ്ഞു.. ലതിക തിരിഞ്ഞു നോക്കിയപ്പോൾ, കണ്ടത് തൻ്റെ കഴുത്തിനു തൊട്ടടുത്തായി സീറ്റിൻ്റെ പുറകിലത്തെ കമ്പിയിൽ പിടിച്ചു കൊണ്ട് അലക്ഷ്യമായി ഇരിക്കുന്ന വിനയനെയാണ്.  സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ ലതിക, വിനയനെ നോക്കി ആക്രോശിച്ചു. താൻ, എന്താടോ എന്നെ ചെയ്തത്! ഒന്നും മനസ്സിലാവാതെ വിനയൻ ലതികയെ നോക്കി. ബസ്സിനുള്ളിൽ നിറയെ ആളുകൾ. എല്ലാവരുടേയും ശ്രദ്ധ ലതികയിലേക്ക്..   എന്താ പ്രശ്നം! തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കണ്ടക്ടർ ലതികയോട് കാര്യം തിരക്കി. വിനയനെ ചൂണ്ടിക്കാട്ടി ലതിക പറഞ്ഞു.  ഇയാൾ എന്നെ.. എല്ലാം മനസ്സിലായതു പോലെ കണ്ടക്ടർ, ബസ്സ് നിർത്താനുള്ള ബല്ലടിച്ചു. വഴിയുടെ ഓരം ചേർന്ന് ബസ്സ് നിന്നു. എല്ലാവരും കൂടി ചേർന്ന് വിനയനെ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. പോലീസിനെ വിളിക്കിൻ! ആരോ പറയുന്നത് കേട്ടു. പോലീസിനെ വിളിക്കുന്നതിനു മുൻപ് ഇവനെ ഒന്...