വീടും, കാടും, മഴയും..
അതിരുകളില്ലാത്ത
നിബിഢ വനങ്ങൾക്കുള്ളിലെ
കൊച്ചു വീട്ടിൽ
കാല ബോധങ്ങളിൽ
നിന്നു വേർപെട്ട്
ജനാലയിലൂടെ പുറത്തേക്കു
നോക്കി കിടക്കുമ്പോൾ
പുറത്ത് മഴ!
കാലങ്ങൾക്കപ്പുറത്തു നിന്ന്
നിശബ്ദതയെ ഭഞ്ജിച്ച്
തോരാമഴ!
എത്ര മൂടിപ്പുതച്ചാലും
വിജനതയുടെ
തണുപ്പ്
അരിച്ചു കയറുന്ന
ഭ്രമാത്മകതയുടെ
വീടും കാടും മഴയും.
എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

Comments
Post a Comment