Skip to main content

Posts

Showing posts from July, 2026

മിഥ്യകൾ

അതിരുകൾ തിരിക്കുന്നിടം  വരെയുള്ളൂ നമ്മൾ തമ്മിലുള്ള കണ്ടുമുട്ടൽ അതു കഴിഞ്ഞാൽ നമ്മൾ വരണ്ട മരീചികകൾ ഭൂതകാലം നഷ്ടപ്പെട്ട് വാക്കുകൾ നഷ്ടപ്പെട്ട് അർത്ഥങ്ങളും നഷ്ടപ്പെട്ട് ഗതകാലങ്ങളുടെ മണൽപ്പരപ്പുകളിൽ  തീർക്കപ്പെട്ട മിഥ്യകൾ നമ്മൾ വരണ്ട മരീചികകൾ