Skip to main content

Posts

The Endless Pilgrimage of Time!

The Enigmas and Secrets of Time . Article The Enigmas and Secrets of Time. Perhaps, in our universe, only time exists. The places and consciousness we experience could be different dimensions of time . Time could be a journey from infinity to infinity . Or, time could be like water in an ocean, and our realities and experiences might be like the waves and tides of that ocean. Alternatively, time itself might not exist , perhaps being a phenomenon solely within our consciousness. Time might be an artificial measuring tool that we have constructed to measure our realities. Furthermore, there might be different types of 'times.' Just as there are different types of fruits—jackfruit, banana, grapes—there might be different types of 'times' as well. A phenomenon whose beginning and end remain unknown cannot be confirmed as moving forward, backward, or remaining still. Currently, our understanding is centered around consciousness, time, and space . We need to consider the po...

ലീലകൾ..

രാഗലീല -   പ്രണയവും കാമവും ഒത്തു ചേർന്ന, ശൃംഖാര ഭാവത്തോടെ ഉള്ള നടനം. ഇവിടെ പ്രണയത്തിനാണ് പ്രാധാന്യം കൂടുതൽ. രാസലീല -   കാമവും പ്രണയവും ഒരുമിച്ചു ചേരുന്ന ആനന്ദ നടനം. കാമത്തിന് അല്ലെങ്കിൽ, ശാരീരികമായ അടുപ്പത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്. കൃഷ്ണലീല -   ഏതാണ്ട് രാഗലീലക്ക് തുല്യമായ പദമാണ് കൃഷ്ണലീല. മഹാഭാരതത്തിൽ, ഉടനീളം കാണാൻ കഴിയുന്നത് കൃഷ്ണൻ്റെ ലീലകൾ! ഭഗവാൻ കൃഷ്ണനിൽ നിന്നും തുടങ്ങി കൃഷ്ണനിൽ അവസാനിക്കുന്ന ഒരു 'Drama!' ലീല -   ലീലകൾ എന്നു പറയുമ്പോൾ, നാടകം, പ്രവൃത്തി,കളി, മായ, കഥ നൃത്തം, ലൈംഗികത എന്നെല്ലാം അർത്ഥം ഉണ്ട്. എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

പുതിയ ലോകം, പുതിയ സ്വപ്നങ്ങൾ..

ലേഖനം   ഇപ്പോഴുള്ള കാര്യങ്ങൾ ഒന്നും ഒട്ടും തന്നെ, മോശം അല്ല. പക്ഷേ, നമ്മൾ കൂടുതൽ നല്ലതിലേക്കും, നൻമകളിലേക്കും നല്ല നാളെകളിലേക്കും പോകേണ്ടതുണ്ട്. ഭാവിയിൽ, ലോകത്തിനു മുഴുവൻ പ്രയോജനം ചെയ്യുന്ന പുതിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കൂടി ഉണ്ടാകണം. അതിനു ചുറ്റുപാടുകൾ മാറേണ്ടത് ഉണ്ട്. രാത്രി മയങ്ങാൻ, ഒരു വീടിൻ്റെ തണൽ ഇല്ലാതെ കുഞ്ഞു, കുട്ടികളുമായി വഴിയോരത്ത് അന്തിയുറങ്ങുമ്പോൾ, അവരെ ഓർത്ത് നമ്മൾ ആകുലതപ്പെടണം. മദ്യപിച്ച് ബോധമില്ലാത്ത, ഒരു ലോറി അവിടേക്ക് പാഞ്ഞു വന്നപ്പോൾ, അതിനെ തടയാൻ കഴിയാതിരുന്ന നമ്മുടെ സംവിധാനത്തെ കുറിച്ച് ഓർത്ത് നമ്മൾ സ്വയം നീറണം.. മാലിന്യം നിറഞ്ഞ തോടും, റയിൽവേ ട്രാക്കുകളും വൃത്തിയാക്കാൻ ചുമതലപ്പെട്ട തൊഴിലാളികൾ, മാലിന്യത്തിൽ മുങ്ങിയും, ഓടി വന്ന ട്രെയിൻ ഇടിച്ചു കയറിയും മരിച്ചപ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെ, അരക്ഷിതമായ ചുറ്റുപാടുകളിൽ തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട, തൊഴിലാളികളെ ഓർത്ത് നമുക്ക് കുറ്റബോധവും ധാർമ്മിക രോഷവും ഉണ്ടാകണം.   മാറേണ്ടത് ഇത്തരം മുന്നാം ലോക സാഹചര്യങ്ങളാണ്. ഏറ്റവും സാധാരണക്കാരനായ വ്യക്തി നടത്തുന്ന അഴിമതി പോലും രാജ്യത്തിന്റെ വികസനത്തെ തട...

The mysterious blue water in a well at Kattakada, Thiruvananthapuram, has sparked both wonder and suspicion.

On an ordinary morning in July 2014 , residents of Elluvila Colony , a small community near Kattakkada Killi in Kerala, India , were met with a startling sight. Their well, once a reliable source of freshwater, had turned an unnatural shade of blue . Panic gripped the colony as residents realized the gravity of the situation. Health department officials were immediately alerted and swiftly arrived at the scene to collect water samples for detailed analysis. Following the health department's strict guidelines, the contaminated water was deemed unsafe for consumption. Intriguingly, when the blue-hued water was boiled, its color gradually returned to normal. Despite extensive investigations and laboratory tests, the underlying cause for the mysterious blue coloration of the well water remained elusive. The incident left the community perplexed and raised concerns about the potential environmental factors contributing to such an unusual occurrence. Written by Ayyappan Manikantan Na...

ചരിത്രത്തിൻ്റെ വഴിത്താരകളിൽ, ഒരു കമ്യൂണിസ്റ്റുകാരൻ..

ലേഖനം ആറ്റിങ്ങൽ വാസു ആറ്റിങ്ങലിൽ വാസു എന്നൊരാൾ ഉണ്ടായിരുന്നു. ആറ്റിങ്ങലിൻ്റെ പ്രിയപ്പെട്ട കമ്യൂണിസ്റ്റ് വാസു. ആറ്റിങ്ങൽ നഗരസഭാ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായ വേളാർകുടി സ്വദേശി വാസു. വെട്ടൻ ശ്രീധരൻ, ജനാർദ്ധനൻ ആശാരി, ആർ.പ്രകാശം എന്നീ മൂവർ സംഘത്തിൻ്റെ കൂടെ വേളാർകുടി പ്രദേശത്തുള്ള ഗണപതിക്കും വേലുവിനും ഒപ്പം നിന്ന് പ്രവർത്തിച്ച ആറ്റിങ്ങൽ വാസു, ആറ്റിങ്ങൽകാരുടെ കമ്യൂണിസ്റ്റ് വാസു ആയി മാറി.  ഇവർ മൂവരുടെയും പ്രവൃർത്തന ഫലമായി, വേളാർ സമുദായത്തിൽ ഉള്ളവർ കൂടുതൽ താമസിക്കുന്ന വേളാർകുടി, ഒരു കമ്യൂണിസ്റ്റ് ഗ്രാമമായി രൂപാന്തരപ്പെട്ടു. ഗ്രാമ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകളിൽ, നേതാക്കളെ എത്തിക്കുന്ന ചുമതല വാസുവിനാണ് ഉണ്ടായിരുന്നത്. വേളാർ സമുദായത്തിനുള്ളിലും, ആറ്റിങ്ങൽ ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയതിൽ വാസുവും സംഘവും വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്ന യുവ നേതാവ്, ഒരു പ്രായം കഴിഞ്ഞ്, ജീവിതം വഴിമുട്ടിയപ്പോൾ ഭൂപടങ്ങളുടെ കച്ചവടവുമായി മുന്നോട്ടു പോയി. പല സ്ഥലങ്ങളിൽ പോയി ഭൂപടങ്ങൾ വിറ്റ് തൻ്റെ കുടും...