പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ..
പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി..
ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി..
കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..
രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു..
ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു.
രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി..
പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു..
എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment