Skip to main content

ഭേരി...

കവിത

പൊരുതി നേടുക 
ധീരരെ
വിണ്ണിലുയർന്നു പൊങ്ങുക 
കൂട്ടരെ
പിന്നിലായ് ഒളിച്ചു നിൽക്കും
കപട വഴികളെ 
കരുതുവിൻ
ധീരരായ് മുന്നിലൂടെ
പൊരുതി വേണം 
നേടുവാൻ
പോയ കാലം 
ഓർമ്മ വേണം 
ഓർത്തു തന്നെ 
നീങ്ങണം
ഓർമ്മതൻ ചുടലയിൽ
നിന്നു ഭേരി മുഴങ്ങണം
അശ്രു വീണ നനഞ്ഞ മണ്ണിൽ
പാദം പുൽകിയുറക്കണം
അവിടെ നിന്നും രാകണം
മൂർച്ചയുള്ളൊരു 
നാളയെ...

Bheri - A Malayalam poem. These verses share the confidence and hope of a warrior rising from the ashes of memories.


എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)


Comments