Skip to main content

അവിടെയായിരുന്നു ഞാൻ...

ഇപ്പോഴും ഞാൻ തേടുന്നത്

മലകളും കുന്നുകളും 

മരങ്ങളും

കാടും പുൽമേടുകളും

ഒറ്റയടിപ്പാതകളും പുഴകളും

നക്ഷത്രങ്ങളും നിറഞ്ഞ 

ശാന്തവും

വിജനവുമായ തീരങ്ങളും

താഴ്‌വാരങ്ങളുമാണ്...


ഞാൻ അവിടെയുണ്ടായിരുന്നു.

അവിടെയായിരുന്നു ഞാൻ...

എപ്പോഴോ എനിക്കത്

നഷ്ടപ്പെട്ടുപോയി...


ഇപ്പോഴും അത് തേടി

നടക്കുകയാണ്..

എന്റെ കണ്ണിലെ ആ വേപഥു

കാണുന്നില്ലേ...

A Malayalam poem composed in search of a sanctuary for nostalgic memories. The verses grant profound significance to nature—its mountains, hills, rivers, trees, forests, and valleys.


എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

Comments