ചിലപ്പോഴെല്ലാം ഏകാന്തത
തീവ്രമാകാറുണ്ട്
എല്ലായ്പ്പോഴും ഏകാന്തതക്ക്
പ്രസക്തിയില്ല.
ഒരു കാട്
അല്ലെങ്കിൽ പിന്നെ മറ്റൊലികൾ
വന്യത തീർക്കുന്ന ഒരിടം
ദുരൂഹതയുടെ അടരുകൾ ഒളിച്ച മേട്
ജലം മാത്രം ധ്യാനിച്ചൊഴുകുന്ന
സ്വച്ഛ സുന്ദരമായ വിജന തീരം
ദിശയറിയാതെ കറ്റ് വീശുന്ന
അനന്ത നിമഗ്നമായ താഴ്‌വര
ചരിത്രങ്ങൾ ഉറങ്ങി എഴുന്നേൽക്കാത്ത
നിശബ്ദ ഇടനാഴികൾ
ഇവിടെയെല്ലാമാണ് ഏകാന്തതകൾ
സഫലമാകാറുള്ളത്
- അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

Comments
Post a Comment