ലേഖനം ഇപ്പോഴുള്ള കാര്യങ്ങൾ ഒന്നും ഒട്ടും തന്നെ, മോശം അല്ല. പക്ഷേ, നമ്മൾ കൂടുതൽ നല്ലതിലേക്കും, നൻമകളിലേക്കും നല്ല നാളെകളിലേക്കും പോകേണ്ടതുണ്ട്. ഭാവിയിൽ, ലോകത്തിനു മുഴുവൻ പ്രയോജനം ചെയ്യുന്ന പുതിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കൂടി ഉണ്ടാകണം. അതിനു ചുറ്റുപാടുകൾ മാറേണ്ടത് ഉണ്ട്. രാത്രി മയങ്ങാൻ, ഒരു വീടിൻ്റെ തണൽ ഇല്ലാതെ കുഞ്ഞു, കുട്ടികളുമായി വഴിയോരത്ത് അന്തിയുറങ്ങുമ്പോൾ, അവരെ ഓർത്ത് നമ്മൾ ആകുലതപ്പെടണം. മദ്യപിച്ച് ബോധമില്ലാത്ത, ഒരു ലോറി അവിടേക്ക് പാഞ്ഞു വന്നപ്പോൾ, അതിനെ തടയാൻ കഴിയാതിരുന്ന നമ്മുടെ സംവിധാനത്തെ കുറിച്ച് ഓർത്ത് നമ്മൾ സ്വയം നീറണം.. മാലിന്യം നിറഞ്ഞ തോടും, റയിൽവേ ട്രാക്കുകളും വൃത്തിയാക്കാൻ ചുമതലപ്പെട്ട തൊഴിലാളികൾ, മാലിന്യത്തിൽ മുങ്ങിയും, ഓടി വന്ന ട്രെയിൻ ഇടിച്ചു കയറിയും മരിച്ചപ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെ, അരക്ഷിതമായ ചുറ്റുപാടുകളിൽ തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട, തൊഴിലാളികളെ ഓർത്ത് നമുക്ക് കുറ്റബോധവും ധാർമ്മിക രോഷവും ഉണ്ടാകണം. മാറേണ്ടത് ഇത്തരം മുന്നാം ലോക സാഹചര്യങ്ങളാണ്. ഏറ്റവും സാധാരണക്കാരനായ വ്യക്തി നടത്തുന്ന അഴിമതി പോലും രാജ്യത്തിന്റെ വികസനത്തെ തട...
A personal blog showcasing my Malayalam writings, including poems, short stories, articles on Malayalam literature, and reflections on personal experiences as an HSP.