Skip to main content

Posts

Showing posts from February, 2025

The Endless Pilgrimage of Time!

The Enigmas and Secrets of Time . Article The Enigmas and Secrets of Time. Perhaps, in our universe, only time exists. The places and consciousness we experience could be different dimensions of time . Time could be a journey from infinity to infinity . Or, time could be like water in an ocean, and our realities and experiences might be like the waves and tides of that ocean. Alternatively, time itself might not exist , perhaps being a phenomenon solely within our consciousness. Time might be an artificial measuring tool that we have constructed to measure our realities. Furthermore, there might be different types of 'times.' Just as there are different types of fruits—jackfruit, banana, grapes—there might be different types of 'times' as well. A phenomenon whose beginning and end remain unknown cannot be confirmed as moving forward, backward, or remaining still. Currently, our understanding is centered around consciousness, time, and space . We need to consider the po...

ലീലകൾ..

രാഗലീല -   പ്രണയവും കാമവും ഒത്തു ചേർന്ന, ശൃംഖാര ഭാവത്തോടെ ഉള്ള നടനം. ഇവിടെ പ്രണയത്തിനാണ് പ്രാധാന്യം കൂടുതൽ. രാസലീല -   കാമവും പ്രണയവും ഒരുമിച്ചു ചേരുന്ന ആനന്ദ നടനം. കാമത്തിന് അല്ലെങ്കിൽ, ശാരീരികമായ അടുപ്പത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്. കൃഷ്ണലീല -   ഏതാണ്ട് രാഗലീലക്ക് തുല്യമായ പദമാണ് കൃഷ്ണലീല. മഹാഭാരതത്തിൽ, ഉടനീളം കാണാൻ കഴിയുന്നത് കൃഷ്ണൻ്റെ ലീലകൾ! ഭഗവാൻ കൃഷ്ണനിൽ നിന്നും തുടങ്ങി കൃഷ്ണനിൽ അവസാനിക്കുന്ന ഒരു 'Drama!' ലീല -   ലീലകൾ എന്നു പറയുമ്പോൾ, നാടകം, പ്രവൃത്തി,കളി, മായ, കഥ നൃത്തം, ലൈംഗികത എന്നെല്ലാം അർത്ഥം ഉണ്ട്. എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ