Skip to main content

Posts

Showing posts from December, 2025

ഒരു സിനിമയിൽ ഒതുങ്ങാത്ത വില്ലൻ!

ഒരു സിനിമയിൽ ഒതുങ്ങാത്ത വില്ലൻ! തുടരും...  'ഡാർക്ക് ഷേഡിൽ' കഥ പറഞ്ഞു പോകുന്ന സിനിമ ഉദ്വേഗങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും, കുറച്ചു ഭാഗങ്ങൾ കാണുമ്പോൾ തന്നെ കഥയുടെ ഗതിയും ഇനി വരാൻ പോകുന്ന കാര്യങ്ങളും ഏറെക്കുറെ പ്രവചിക്കാൻ കഴിയുന്നുണ്ട്. രണ്ട് മക്കളുടെ അച്ഛനും മധ്യവയസ്കനുമായ നായകന്റെ ഒരു താടിയോ മുടിയോ പേരിനെങ്കിലും നരച്ചിട്ടില്ലാത്തത് കൗതുകമായി തോന്നി. ഒരു പക്ഷെ ബെൻസ് ഡൈ ചെയ്യുന്നുണ്ടായിരിക്കും. എക്കാലത്തെയും മികച്ച ക്ലാസ്സിക് വില്ലൻമാരിൽ ഒരാളായി ശോഭിച്ച 'ജോർജ്ജ് സാർ', ഭാവിയിൽ അദ്ദേഹത്തെ സൃഷ്ടിച്ച സിനിമയെക്കാൾ കൂടുതൽ പ്രസിദ്ധനാവാനാണ് സാധ്യത!  കുറ്റവാസനയുള്ളവരും ധാർമ്മിക ബോധമില്ലാത്തവരും അധികാര സ്ഥാനങ്ങളിൽ എത്തുമ്പോൾ ഇതുപോലെയൊക്കെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പോലീസുകാർ കുറ്റവാളികളെ നിർമ്മിച്ചെടുക്കുന്നതും കേസുകൾ 'ഫാബ്രിക്കേറ്റ്' ചെയ്യാറുള്ളതും പൊതുവിൽ നടക്കുന്ന കാര്യങ്ങളാണ്. ഈച്ചരവാര്യരുടെ മകൻ രാജൻ മുതൽ 'എസ് കത്തി' വരെ നമുക്ക് മുന്നിൽ ഉദാഹരണങ്ങളായി ഉണ്ട്. മകന്റെ മരണത്തിൽ സംശയം ഉന്നയിച്ച് കോടതിയിൽ പോയി സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കൾ വീടിനുള്ളിൽ വെച്ച...